തിരുവല്ല; തിരുമൂലപുരത്ത് ബൈക്ക് യാത്രയ്ക്കിടെ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നു പരാതി. ഇന്നു രാവിലെ എംസി റോഡിലൂടെ തിരുമൂലപുരം ഭാഗത്താണ് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരികയായിരുന്ന യുവതിയെയും കുഞ്ഞിനെയും കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയത്.
കാര്‍ ബൈക്കിനു കുറുകെയിട്ട് തടഞ്ഞാണ് ആക്രമണം നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. തടയാന്‍ ശ്രമിച്ച ഇയാളെ ആക്രമിച്ചശേഷമാണ് യുവതിയെയും കുഞ്ഞിനെയും കാറില്‍ കയറ്റിക്കൊണ്ടുപോയതെന്നു പറയുന്നു.
യുവതിയുടെ സുഹൃത്തായ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദിനെതിരേ ഭര്‍ത്താവ് തിരുവല്ല പോലീസില്‍ പരാതി നല്കി. പ്രിന്റോയ്ക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.