കൊല്ലം: വ്യാപാരിയെ അര്‍ധരാത്രി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്ര തിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു. വ്യാപാരിയും ഒളിവില്‍ കഴിയുന്ന പ്രതിയുമായി ഉണ്ടായ ബിസിനസ് രംഗത്ത് ഉണ്ടായ പകയാണ് കൃത്യത്തിന് പ്രേരണയായത്. മുന്‍കൂട്ടി തയാറാക്കിയ പ്ലാന്‍ പ്ര കാരമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ക്വട്ടേഷന്‍ സംഘത്തിന്റെ സേവനമാണ് ഇതിനായി ഉപ യോഗിച്ചതെന്ന് പോലീസിന് കിട്ടിയ വിവരം. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് അഞ്ചുപേരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
ചിന്നക്കട പായിക്കട റോഡില്‍ ഇലക്രേ്ടാണിക്സ് ഷോപ്പ് നടത്തുന്ന തങ്കശേരി തോട്ടയ്ക്കാട് േക്ഷത്രത്തിന് സമീപം നിയോ മന്‍സിലില്‍ റോയി(47)യെയാണ് വ്യാഴാഴ്ച അര്‍ധരാത്രി ഒരുസംഘം പഴയ തടിപ്പാലത്തിനു സമീപത്തുനിന്നും തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കട അടച്ചതിനുശേഷം ബൈക്കില്‍ വിട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എ. ശ്രീനിവാസിന്റെ നേ തൃത്വത്തില്‍ പോലീസ് ഇവരെ പിടിക്കുന്നതിനായി വലവിരിച്ചു.
പോലീസ് പുറകെയുണ്ടെന്നു മനസിലാക്കിയ സംഘം റോയിയെ പുലര്‍ച്ചെ മൂന്നോടെ പോളയത്തോടിനു സമീപം റോഡുവക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. കൈകാലുകള്‍ കയര്‍കൊണ്ടു കെട്ടിയശേഷം കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു. അവശനായ റോയി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചശേഷം റോയിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. അക്രമിസംഘത്തില്‍ ഡ്രൈവറടക്കം അഞ്ചുപേരുണ്ടായിരുന്നെന്ന് റോയി പോലീസിനോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയായ റോയിയും സഹോദരനും ചിന്നക്കടയില്‍ ഇലക്ട്രിക്കല്‍ മൊത്ത വ്യാപാരം നടത്തുകയാണ്. ഇവിടെ മറ്റൊരു മൊത്തക്കട തുടങ്ങിയ മുഖ്യ പ്രതിക്ക് പിടിച്ചുനില്‍ക്കാനാവാതെ കട പൂട്ടേണ്ടിവന്നു.
അതിന്റെ പ്രതികാരമായാണ് റോയിയെ തട്ടിക്കൊണ്ടുപോയത്. മാടന്നടഭാഗത്തുള്ള ഒരു വീട്ടിലെ മുറിയില്‍ എത്തിച്ചശേഷം പ്രതിയായ വ്യാപാരി റോയിയെ ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ജില്ലക്കു പുറത്തേക്കും വ്യാപിപ്പിച്ചു.