ഡൊമനിക് ജോസഫ്
മാന്നാർ: യുവതിയെ മാന്നാറിൽ സി ന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചു പ്രതികൾകൂടി പിടിയിലായി. ഇതോടെ ഇതുമായി ബന്ധപ്പെട്ട് മൊത്തം ആറു പേർ പിടിയിലായിട്ടുണ്ട്.
പ്രധാന പ്രതി അബ്ദുൾ ഫഹദ്തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗീസ്(39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കോട്ടയ്ക്ക മാലി സുബിൻ കൊച്ചുമോൻ (38) ,പരവുർ മന്നം കാഞ്ഞിരപറമ്പിൽ അൽ ഷാദ് ഹമീദ് (30), പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ് (35) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
മാന്നാർ നാന്നി പറമ്പിൽ പീറ്ററിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു. കാർ മലപ്പുറം സ്വദേശി രാജേഷ് പ്രഭയുടെ ഉടമസ്ഥതയിൽ ഉള്ളതാ ണെന്നു കണ്ടെത്തിയിട്ടിട്ടുണ്ട്.
ഇയാൾ ഈ കേസിലെ മുഖ്യ കണ്ണിയാണെന്ന് പോലീസ് പറഞ്ഞു. റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുവാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
യുവതി മുമ്പും സ്വർണം കടത്തി: തെളിവുമായി പോലീസ്
മാന്നാർ: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടികൊണ്ടു പോയ സംഭവത്തെത്തിൽ കൂടുതൽ ചുരുളുകൾ അഴിയുന്നു. സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബിനു മാധ്യമങ്ങളോട് ആവർത്തിച്ചത്. ദുബൈയിൽനിന്നു കൊട്ടുത്തു വിട്ട സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്നുമാണ് പറയുന്നത്.
എന്നാൽ, ഇവർ പല പ്രാവശ്യം സ്വർണം കടത്തിയതിന്റെ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചതായി പോലീസ് പറയുന്നു. കസ്റ്റംസും എൻഫോഴ്സ്മെന്റും അന്വേഷിക്കുന്ന ഒരു കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നു പോലീസ് പറഞ്ഞു.
ഇവർ മാലിയിൽ ഉപേക്ഷിച്ച വെന്നു പറയുന്ന ഒന്നര കിലോ സ്വർണത്തെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നട്ടെല്ലിനു സാരമായ പരിക്കുള്ളതിനാൽ കുറച്ച് ദിവസം കൂടി ഇവർക്കു ചികിത്സ ആവശ്യമാണത്രേ. അതു കഴിഞ്ഞു കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
യുവതിയെ ഇറക്കാൻ ക്വട്ടേഷൻ 10,000 രൂപ,പ്രതിരോധം മുളകുവെള്ളം!
മാന്നാർ: ബിന്ദുവിനെ വീട്ടിൽനിന്ന് ഇറക്കി വാഹനത്തിൽ എത്തിച്ച് നൽകുന്നതിനു പ്രാദേശിക ക്വട്ടേഷൻ സംഘത്തിനു പറഞ്ഞുറപ്പിച്ചതു പതിനായിരം രൂപ. ക്വട്ടേഷൻ ലഭിച്ചവർ പണി കൃത്യമായി ചെയ്യുകയും ചെയ്തു. യുവതിയുടെ വീടിന്റെ ലൊക്കേഷനും വീടിന്റെ ഫോട്ടോയും വാട്സ് ആപ്പിൽ അയച്ച് കൊടുക്കുന്ന ജോലിയാണു പീറ്ററിന് ലഭിച്ചത്.
ആയിരം രൂപ പ്രതിഫലമാണ് ഇതിനു ലഭിച്ചത്. കുട്ടപ്പായി, കൊച്ചുമോൻ, ബിനോ എന്നിവരെയാണ് വീട്ടിനുള്ളിൽനിന്നു യുവതിയെ വാഹനത്തിൽ എത്തിക്കാനുള്ള ക്വട്ടേഷൻ ഏർപ്പാട് ചെയ്തത്.
മുൻകൂട്ടി ഭീഷണി ഉണ്ടായിരുന്നതിനാൽ പ്രതിരോധിക്കാൻ വീട്ടുകാർ മുളകുവെള്ളം കലക്കി വച്ചിരുന്നു. പ്രതികൾക്കു മേൽ ഇതു പ്രയോഗിച്ചതിനെത്തുടർന്നു പ്രതികളിൽ ഒരാളായ കട്ടപ്പായി എന്ന ശിവപ്രസാദിന്റെ കണ്ണിനു സാരമായ പരിക്കേറ്റു.
പഴുതടച്ച അന്വേഷണ മികവ്
മാന്നാർ: സംസ്ഥാന പോലീസിന്റെ അന്വേഷണ മികവ് പ്രതികളെ എളുപ്പത്തിൽ പിടികൂടുവാൻ സഹായകമായി. സംഭവം നടന്ന നാൾ മുതൽ പ്രതികൾക്കു പിന്നാലെ പോലീസ് ഉണ്ടായിരുന്നു. ടവർ ലൊക്കേഷനുകൾ പരിശോധിച്ചു, സിസിടിവി ക്യാമറ ദ്യശ്യങ്ങൾ ശേഖരിച്ചും പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തി. എറണാകുളം, മലബാർ മേഖലകളിലും അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ ഡിവൈഎസ്പി ആർ.ജോസ്, എസ് എച്ച് ഓ മാരായ എസ്.ന്യൂമാൻ. പ്രതാപ് ചന്ദ്രൻ ,ബിജു കുമാർ.എസ ഐ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല.