നാദാപുരം: പെരുവങ്കരയിലെ ഗൃഹനാഥൻ ചങ്ങരം കണ്ടിയിൽ കുമാരനെ കാറിലെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി വധിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ പെരുവങ്കരയിലെ വീട്ടിൽ നിന്നും ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോയത്.
പോലീസും നാട്ടുകാരും കുമാരനെ അന്വേഷിക്കുന്നതിനിടയിലാണ് രാത്രി പത്തരയോടെ മർദ്ദിച്ചവശനാക്കി പുളിയാവ് കോളന്‍ സമീപത്തെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ പരിക്കേറ്റ കുമാരനെ നാദാപുരം ആശുപത്രിയിൽ സന്ദർശിച്ചു.
ആക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതികളെ പോലീസ് ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വി.പി .കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.