തൃശൂർ: യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി. ബുധനാഴ്ച പുലർച്ചെ തൃശൂർ പാവറട്ടിയിൽ വച്ച് നിഷാദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയതായാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
നിഷാദ് ഹസനും ഭാര്യയയും കാറിൽ സഞ്ചരിക്കവെ അജ്ഞാത സംഘം കാർ വളഞ്ഞ് നിഷാദിനെ മറ്റൊരു കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. പിടിവലിക്കിടെ പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി. “വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. രണ്ടു മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ ചിത്രമാണിത്.