സ്വന്തം ലേഖകന്‍
കോഴിക്കോട്: താമരശേരിയിലെ വ്യാപാരി അഷ്റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
പ്രധാന പ്രതികളായ അലി ഉബൈറാൻ, നൗഷാദ് അലി എന്നിവർക്കായാണ് ലുക്ക് നോട്ടീസ് ഇറക്കിയത്. അഷ്റഫിനെ തട്ടിക്കൊണ്ടു പോയതിലെ ആസൂത്രകർ ഇവരെന്നു പോലീസ് വ്യക്തമാക്കി.
മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. എട്ടുപേരാണ് തട്ടികൊണ്ടുപോകല്‍ ആസുത്രണം ചെയ്തതെന്നാണ് നിഗമനം.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് അൻസൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയാണ് ഇയാള്‍.
ദുബായിയിലും കോഴിക്കോടും വച്ചാണ് ഗൂഢാലോചന നടത്തിയതെന്ന വിവരവും പോലീസിന് ലഭിച്ചു.
അറസ്റ്റിലായത് മൂന്നുപേര്‍…
മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹര്‍ , അലി ഉബൈറാന്റെ സഹോദരങ്ങളായ ഷബീബ് ഉര് റഹ്മാന് , മുഹമ്മദ് നാസ് എന്നിവരാണ് കേസില്‍ ഇതുവരെഅറസ്റ്റിലായത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ജൗഹര്‍ പിടിയിലായത്.റിലെത്തിയ സംഘമാണ് സ്കൂട്ടർ യാത്രക്കാരനായ താമരശേരി അവേലം സ്വദേശി മുരിങ്ങാം പുറായിൽ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോയത്.
താമരശേരി-മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായെത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്.