കാക്കനാട്: ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രധാന പ്രതികളായ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും മക്കളും രക്ഷപ്പെട്ടത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുളള സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്ത ശേഷമാണെന്ന് പോലീസ് കണ്ടെത്തി.
എബിൻ നിക്ഷേപകരിൽനിന്ന് വാങ്ങിയ പണം ഉപയോഗിച്ച് ജില്ലയിൽ സൂപ്പർ മാർക്കറ്റുകളും ആഡംബര ഫ്ലാറ്റും വാങ്ങിയാതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇരുവരും ദുബായിൽ ഉള്ളതായി പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ കഴിഞ്ഞ 29ന് നെടുമ്പാശേരി വഴിയാണ് ഇവർ ദുബായിലേക്ക് കടന്നത്.
ഗ്രൂപ്പിലെ പ്രധാന ജീവനക്കാരനും എബിന്റെ സുഹൃത്തുമായ ഒളിവിലുള്ള ജേക്കബ് ഷിജോയെയും പോലീസ് പ്രതിപ്പട്ടികയിൽ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു.
ജില്ലയിലെ ന്യൂജെൻ ബാങ്കുകളിൽ ഉൾപ്പെടെ എബിന് സഹായികളുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എബിന്റെയും ശ്രീരഞ്ജിനിയുടെയും ഇ-മെയിൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.