കാനഡയ്ക്ക് പോകാൻ വീസ​ വാ​ഗ്ദാ​നം ​ന​ല്‍​കി നി​ര​വ​ധി​പേ​രി​ൽ നിന്നും ലക്ഷങ്ങൾ​ ത​ട്ടി മു​ങ്ങി​ ന​ട​ന്ന​ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു

thattippu-lആ​റ്റി​ങ്ങ​ല്‍: വീസ​ വാ​ഗ്ദാ​നം​ന​ല്‍​കി നി​ര​വ​ധി​പേ​രി​പ​ണം​ത​ട്ടി മു​ങ്ങി​ ന​ട​ന്ന​ യു​വാ​വി​നെ ആ​റ്റി​ങ്ങ​ല്‍​പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഓ​ച്ചി​റ കൃ​ഷ്ണ​പു​രം ഞെ​ക്ക​നാ​ല്‍ നി​ജി​യ മ​ന്‍​സി​ലി​ല്‍ നാ​സിം (28)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​റ്റി​ങ്ങ​ല്‍ മാ​ര്‍​ക്ക​റ്റ്റോ​ഡ് സ്വ​ദേ​ശി​യാ​യ ദീ​പു​വി​ന് കാ​ന​ഡ​യി​ലേ​യ്ക്ക് വീസ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് 50,000 രൂ​പ​വാ​ങ്ങി മു​ങ്ങി​യ​കേ​സി​ലാ​ണ് അ​റ​സ്റ്റ്ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് സ​മാ​ന​മാ​യ നി​ര​വ​ധി പ​രാ​തി​ക​ള്‍ സ്റ്റേ​ഷ​നി​ല്‍ ല​ഭി​ച്ചു വ​രി​ക​യാ​ണെ​ന്ന് എ​സ്ഐ ത​ന്‍​സീം പ​റ​ഞ്ഞു.

അ​വ​ന​വ​ഞ്ചേ​രി​സ്വ​ദേ​ശി സ​തീ​ഷി​നെ വി​ദേ​ശ​ത്തേ​യ്ക്ക്കൊ​ണ്ടു​പോ​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്‍​കി 50,000 രൂ​പ​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​നു​ജോ​സി​ന് വീസ ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്‍​കി 20,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.    ഗ്രേഡ് എ​സ്ഐ സ​ലിം, സിപിഒ മാ​രാ​യ സി​യാ​ദ്, കൃ​ഷ്ണ​ലാ​ല്‍, മ​ധു​ലാ​ല്‍, ഷാ​ഡോ സിപിഒ  റി​യാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts