കണ്ണൂർ: സ്വത്ത് എഴുതി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
പള്ളിക്കുന്ന് സ്വദേശി ഹുമയൂണിന്റെ പരാതിയിൽ കാപ്പാട് സ്വദേശിനി രാഖി (47) ക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
രാഖിയുടെ പേരിലുള്ള സ്വത്തുവകകൾ എഴുതി നൽകാമെന്നു പറഞ്ഞു പല തവണകളായി ഹുമയൂണിന്റെ കൈയിൽനിന്ന് രാഖി 12 ലക്ഷം തട്ടിയെന്നാണു പരാതിയിൽ പറയുന്നത്.
പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും രാഖി നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.