കണ്ണൂര്‍: സ്കിമ്മിംഗ് വഴി എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ഡല്‍ഹി സ്വദേശിയെ കണ്ണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശി പള്ളിവളപ്പില്‍ റഫീഖിന്റെ പണം തട്ടിയെടുത്ത കേസിലാണ് ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി രാഗേഷ് ശര്‍മയെ കണ്ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ആക്സിസ് ബാങ്ക് ശാഖയിലുള്ള അക്കൗണ്ടില്‍ നിന്ന് രണ്ട് തവണയായി 40, 000 രൂപയാണ് റഫീഖിന് നഷ്ടമായത്.റഫീഖിന്റെ പരാതിയെത്തുടര്‍ന്ന് പണം തട്ടിയെടുത്തത് ഡല്‍ഹി കേന്ദ്രീകരിച്ചാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി കണ്ണൂര്‍ സിറ്റി പോലീസ് ഡല്‍ഹിയിലേക്ക് പോയിരുന്നു.
അതിനിടയിലാണ് സമാന കേസുകള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് രാഗേഷ് ശര്‍മയെ പിടികൂടുന്നത്. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലീസ് ഡല്‍ഹിയില്‍ എത്തി പ്രതിയെ തിരിച്ചറിഞ്ഞു. ചൈനയില്‍ നിര്‍മ്മിക്കുന്ന സ്കിമ്മര്‍ ഉപയോഗിച്ചാണ് രാകേഷ് തട്ടിപ്പ് നടത്തി വരുന്നത്.
സൈ്വപ്പിംഗ് മെഷീന് പോലുള്ള ഇതില്‍ എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്ത് അതിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയാണ് തട്ടിപ്പ്.
എന്നാല്‍ കണ്ണൂര്‍ സ്വദേശിയുടെ പണം എങ്ങനെയാണ് തട്ടിയെടുത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് കൂട്ടുപ്രതികള്‍ ഉണ്ടാകാമെന്ന് പോലീസ് പറഞ്ഞു.