തിരുവല്ല: ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റിന് അഡ്മിഷന് വാങ്ങി നല്‍കാമെന്ന വ്യാജേന പണം തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിലായി.
തിരുവല്ല കാവുംഭാഗം കയ്യൂരില്‍ ഷൈജു ജേക്കബാണ് (30) പിടിയിലായത്. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ഷിജോ തോമസിന്റെ പക്കല്‍ നിന്നും 92,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
അഡ്മിഷന്റെ പേരില്‍ കഴിഞ്ഞവര്‍ഷമാണ് ഇയാള്‍ പണം തട്ടിയെടുത്തത്.അഡ്മിഷന് ലഭിക്കാതിരുന്നതിനാല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഷൈജു സംസ്ഥാനത്തിനു പുറത്തേക്ക് ഒളിവില്‍ പോയിരുന്നതായി പോലീസ് പറഞ്ഞു.
ഇയാള്‍ എറണാകുളത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാക്കനാട് നിന്നും ചൊവ്വാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവല്ല സിഐ ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്ഐ പ്രശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, വിഷ്ണു, രഞ്ജിത്ത് രമണന് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
സമാനരീതിയില്‍ മുമ്പും തട്ടിപ്പ് നടത്തിയ കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.