മല്ലപ്പള്ളി: മാസ്ക് ധരിക്കാതെ വീട്ടില്‍നിന്ന യുവതികളെ പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.
കല്ലൂപ്പാറ വള്ളോന്തറ പുത്തന്‍പുരയില്‍ സന്തോഷ് പി. ഏബ്രഹാമിനെ(35) കീഴ്വായ്പൂര് പോലീസ് കസ്റ്റഡിയില്‍ എടുത്ത് തിരുവല്ല പോലീസിന് കൈമാറി.
തിരുവല്ല സ്റ്റേഷന് പരിധിയിലെ കവിയൂരിലെ ഒരു വീട്ടിലാണ് സന്തോഷ് തട്ടിപ്പിനു ശ്രമിച്ചത്.യുവതികളുടെ പരാതിയില്‍ കീഴ് വായ്പൂര് പോലീസ് സന്തോഷിനെ കസ്റ്റഡിയിലെടുത്തുവെങ്കിലും സംഭവം തിരുവല്ലയുടെ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറുകയായിരുന്നു.
മല്ലപ്പള്ളി സിഐ സി.റ്റി സഞ്ജയ്യുടെ നേതൃത്വത്തില്‍ എസ്ഐമാരായ ശ്യാംകുമാര്‍, കെ.എച്ച്. ഷാനവാസ്്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രവികുമാര്‍, ജോബിന് ജോസ് എന്നിവരുടെ സംഘമാണ് പിടികൂടിയത്.