സിസിടിവിയും ചതിച്ചു; ഇന്‍ഷ്വറന്‍സ് പോര്‍ട്ടല്‍ ഓഫീസ് ജീവനക്കാരിയെ കബളിപ്പിച്ച് അജ്ഞാതന്‍ തട്ടിയെടുത്ത് 5500 രൂപ

വൈ​പ്പി​ൻ: ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ർ​ട്ട​ൽ ഓ​ഫീ​സി​ലെ​ത്തി​യ അ​ജ്ഞാ​ത​ൻ ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് 5,500 രൂ​പ ക​വ​ർ​ന്നു. ഓ​ച്ച​ന്തു​രു​ത്ത് ക​ന്പ​നി​പ്പ​ടി ബ​സ് സ്റ്റോ​പ്പി​നു തെ​ക്കു​ഭാ​ഗ​ത്തു​ള്ള യു​ണൈ​റ്റ​ഡ് ഇ​ന്ത്യാ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പോ​ർ​ട്ട​ൽ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ണം ക​ബ​ളി​പ്പി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12.40 ഓ​ടെ ഈ ​ഓ​ഫീ​സ് ന​ട​ത്തു​ന്ന മി​ൽ​ട്ട​ൺ എ​ന്ന​യാ​ളെ അ​ന്വേ​ഷി​ച്ചെ​ത്തി​യ 45 വ​യ​സ് പ്രാ​യമുള്ളയാളാ ണു ക​ബ​ളി​പ്പി​ക്കൽ നടത്തിയത്്.

മി​ൽ​ട്ട​ൺ ഓ​ഫീ​സി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ ജീ​വ​ന​ക്കാ​രി​യോ​ട് മി​ൽ​ട്ട​ന്‍റെ ഫോ​ൺ ന​ന്പ​ർ വാ​ങ്ങി അ​വ​രു​ടെ മു​ന്നി​ൽ വ​ച്ചു​ത​ന്നെ മി​ൽ​ട്ട​ണെ വി​ളി​ക്കു​ന്ന​താ​യി അ​ഭി​ന​യി​ക്കു​ക​യും ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​ക്കോ​ട്ടെ എ​ന്നു ചോ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു ശ​രി​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി പ​ണം ന​ൽ​കു​ക​യും ചെ​യ്തു.

പി​ന്നീ​ട് മി​ൽ​ട്ട​ൺ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് അ​ജ്ഞാ​ത​ൻ ക​ബ​ളി​പ്പി​ച്ച​താ​യി മ​ന​സി​ലാ​യ​ത്. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ ആ​ളു​ടെ ദൃ​ശ്യ​വും വാ​ഹ​ന​വും പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​വ്യ​ക്ത​മാ​ണ്. ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts