കൊല്ലം :മത്സ്യഫെഡിന്റെ അന്തിപച്ചയിൽ നിന്നു ലഭിച്ചിരുന്ന വരുമാനത്തിൽ നിന്ന് 94 ലക്ഷം രൂപാ തിരിമറി നടത്തിയ കേസിൽ ഒളിവിൽപോയ ഉദ്യോഗസ്ഥൻ പിടിയിൽ.
മത്സ്യഫെഡ് ജൂനിയർ അസിസ്റ്റന്റ് കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയിൽ വീട്ടിൽ അനിമോൻ(46) ആണ് പോലീസ് പിടിയിലായത്.
ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്ററിൽ ജൂനിയർ അസിസ്റ്റന്റായി ജോലി നോക്കി വരുകയായിരുന്നു പ്രതി.
കഴിഞ്ഞ വർഷം ജനുവരി മാസം മുതൽ സെപ്റ്റംബർ മാസം വരെ ഫിഷറീസ് വകുപ്പിന്റെ അന്തിപച്ച വാഹനത്തിൽ നിന്നും ലഭിച്ച വിറ്റുവരവ് തുക കുറച്ചു കാണിച്ചാണ് ഇയാളും സഹായിയായ ഒന്നാം പ്രതി മഹേഷും 94 ലക്ഷം രൂപ തിരിമറി നടത്തിയത്.
ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയതായി മനസിലാകുന്നത്.ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്റർ മാനേജർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്ട്രർ ചെയ്തറിഞ്ഞ് പ്രതികൾ രണ്ടു പേരും ഒളിവിൽ പോകുകയായിരുന്നു.
പിന്നീട് ഒന്നാം പ്രതിയായ മഹേഷിനെ ബന്ധു വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഭിലാഷ്.എ യുടെ നിർദ്ദേശാനുസരണം ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു വർഗീസ് ആണ് ഒളിവിലായിരുന്ന അനിമോനെ അറസ്റ്റ് ചെയ്തത്.