കൊയിലാണ്ടി: കാപ്പാട് ചെറിയ പുരയിൽ അബ്ദുൾ ലത്തീഫിന്റെ ഭാര്യ ഷാഹിദയിൽനിന്ന് മന്ത്രവാദിനി ചമഞ്ഞ് 400 പവൻ സ്വർണാഭരണങ്ങളും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കോടതി. പ്രതി കാപ്പാട് പാലോട്ട്കുനി റഹ്മത്ത് കോടതിയിൽ ഹാജരാവാത്തതിനാൽ ശിക്ഷാവിധി പറയാൻ കേസ് മാറ്റിവച്ചു. 2015 ലാണ് കേസിനാസ്പദമായ സംഭവം.
മന്ത്രവാദിനി ചമഞ്ഞ് ഷാഹിദയിൽ നിന്നും സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച കേസില്‍ അന്നത്തെ സിഐ ആർ. ഹരിദാസ് ആണ് കേസന്വേഷണം നടത്തിയത്. അന്വേഷണസമയത്ത് വിവിധ ബാങ്കുകളിൽ പ്രതി പണയംവച്ച 260 പവൻ സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.
ഇത് വാദിക്ക് വിട്ടുകൊടുക്കാനും കോടതി നിർദ്ദേശിച്ചു. കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.വി. കൃ ഷ്ണൻ കുട്ടിയുടേതാണ് വിധി. എപിപി രഞ്ജി ഇസ്മായിൽ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.