കണ്ണൂർ: കണ്ണൂരിലെ വിവിധ ബാങ്കുകളിൽ നിന്ന് വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ ലോണെടുത്ത സംഭവത്തിൽ തോട്ടട സ്വദേശിക്ക് ഏഴു വർഷം തടവും പിഴയും. കണ്ണൂർ പോൾട്രി ഡവലപ്മന്റ് അസോസിയേഷൻ ചെയർമാനും തോട്ടട സ്വദേശിയുമായ പാറയ്ക്കൽതാഴെ ബാബു (52) വിനെയാണ് ഏഴു വർഷം തടവിനും 10,000 രൂപ പിഴയ്ക്കും കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.
2006 മുതൽ 2009 വരെയുള്ള കാലയളവിൽ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 7.34 ലക്ഷം രൂപ, ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 11,67,267 രൂപ, കേരള കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് 4.50 ലക്ഷം രൂപ എന്നിങ്ങനെയാണ് വായ്പയെടുത്തത്. ഒറിജിനൽ ആധാരം ജില്ലാ സഹകരണ ബാങ്കിൽ പണയപ്പെടുത്തുകയും അതേ ആധാരം വ്യാജമായി നിർമിച്ച് ബാങ്കുകളിൽ പണയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.