കൊല്ലങ്കോട്: ഗോവിന്ദാപുരത്ത് സ്വർണ്ണ നിധി നൽകാമെന്ന് മോഹിപ്പിച്ച് 15 ലക്ഷം തട്ടിപ്പറിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് പോലീസ് ഒരാളെ കസ്റ്റഡി യിലെടുത്തു. ഗോവിന്ദാപുരം സ്വദേശി അക്ബർ (26) കസ്റ്റഡിയിലുള്ളത്. ഇയാളിൽ നിന്നും പണം അപഹരിച്ച് രക്ഷപ്പെട്ട മൂവർ സംഘത്തെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിച്ചിട്ടുണ്ട്. കോയന്പത്തൂർ പെരിയ നായ്ക്കൻ പാളയം നടരാജൻ (52) ആണ് തട്ടിപ്പിനിരയായിരിക്കുന്നുണ്ട്.
നടരാജൻ നൽകിയതായി പറയപ്പെടുന്ന 15 ലക്ഷത്തിന്റെ രേഖകളെക്കുറിച്ചും അന്വേഷണം നടത്തി വരുന്നുണ്ട് . കൊല്ലങ്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ബെന്നിയാണ് കേസ്സിന്റെ അന്വേഷണം നടത്തി വരുന്നത്. മൊബൈലിൽ സംസാരിച്ചാണ് നടരാജനെ പണവുമായി ഇക്കഴിഞ്ഞ എത്തിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 16ന് വൈകുന്നേരം 5.30നാണ് സംഭവം നടന്നിരിക്കുന്നത്.
നടരാജൻ പെരിയ നായ് പാളയത്ത് സ്വകാര്യ ഡോക്ടറാണ്. ഗോവിന്ദാപുരത്ത് എത്തിയ നടരാജൻ കാറിൽ നിന്നും ഇറങ്ങിയ ഉടൻ ബൈക്കിലെത്തിയവർ പണം തട്ടി രക്ഷപ്പെട്ടതായാണ് പരാതി. ഈ കേസ്സിൽ പരാതിക്കാരനെതിരേയും നടപടി ഉണ്ടാവുമെന്നാണ് സൂചന.