അന്പലപ്പുഴ: അന്പലപ്പുഴയിൽനിന്നും കാണാതായ യുവാവിന്റെ ഭാര്യ സാന്പത്തികതട്ടിപ്പിൽ റിമാൻഡിൽ. രണ്ടാഴ്ച മുന്പു കാണാതായ അലക്സിയുടെ ഭാര്യ അന്പലപ്പുഴ തെക്കു പഞ്ചായത്ത് 15-ാം വാർഡിൽ കോമന ചെറുവള്ളിക്കാട് വീട്ടിൽ മീനു എന്നു വിളിക്കുന്ന മേരി ഗാഹിയ (25) ആണ് റിമാൻഡിലായത്.
ചെറുതന ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് കാഞ്ചിപറന്പുവീട്ടിൽ ഷാജി കുര്യന്റെ ഭാര്യ പുഷ്പ ഷാജി നൽകിയ പരാതിയിലാണ് അന്പലപ്പുഴ പോലീസ് ഇവരെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പരാതിക്കാരിയുടെ മകൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്് തരപ്പെടുത്താമെന്നു പറഞ്ഞ് 81,500 രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് ഇവർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
രണ്ടാഴ്ച മുന്പു മീനുവിന്റെ ഭർത്താവായ അലക്സിയെ കാണാതാവുകയായിരുന്നു. അന്പലപ്പുഴ പോലീസിൽ പരാതിയും നൽകിയിരുന്നു. യുവാവിന്റെ ബൈക്ക് തോട്ടപ്പള്ളി സ്പിൽവേ പാലത്തിനു സമീപത്ത് പാർക്കുചെയ്തിരുന്ന നിലയിൽ കണ്ടെത്തിയിരുന്നു. യുവാവിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുന്നതിനിടെയാണ് ഭാര്യസാന്പത്തികതട്ടിപ്പിൽ അറസ്റ്റിലായത്. അന്പലപ്പുഴ കോടതി മേരി ഗാഹിയയെ റിമാൻഡ് ചെയ്തു.