കാ​ന്‍​സ​ര്‍ രോ​ഗി​യാ​യ അ​മേ​രി​ക്ക​ന്‍ വ​നി​ത​യു​ടെ മൂ​ന്ന​ര ല​ക്ഷം ത​ട്ടി; ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളെ ഉ​പ​ദ്ര​വി​ച്ചു: മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍


കൊ​ച്ചി: ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ കാ​ന്‍​സ​ര്‍ രോ​ഗി​യാ​യ അ​മേ​രി​ക്ക​ന്‍ വ​നി​ത​യു​ടെ മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ഇ​വ​രു​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍.

പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം സ്വ​ദേ​ശി എം.​ബി. റ​സൂ​ല്‍(50) ആ​ണ് ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ അ​ര്‍​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ത്തി​യ​താ​ണ് അ​മേ​രി​ക്ക​ന്‍ വ​നി​ത.

ഇ​വ​ര്‍​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്തു ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് റ​സൂ​ല്‍ യു​വ​തി​ക്കൊ​പ്പം കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി. ശേ​ഷം ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും മൂ​ന്ന​ര​ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മേ ഇ​വ​രു​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളോ​ട് ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കി​ട്ടാ​തെ വ​ന്ന​തോ​ടെ പ​രാ​തി​ക്കാ​രി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റ്റി.​എ​സ്. റെ​നീ​ഷ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു

Related posts

Leave a Comment