വൈക്കം: സ്വർണം വെളുപ്പിച്ച് നൽകാമെന്ന് പറഞ്ഞെത്തി തട്ടിപ്പ് നടത്തിയ ബീഹാർ സ്വദേശിയായ സഞ്ജയ് കുമാർ ഷാ (41) യെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം തലയാഴം കൃഷ്ണാലയം ഷീബയുടെ വീ്ട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. സ്വർണം അഴുക്ക് കളഞ്ഞ് വെളുപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സഞ്ജയ്കുമാർ ഷാ വീട്ടിലെത്തിയത്.
തുടർന്ന് ഷീബയുടെ മൂന്ന് പവന്റെ മാല വെളുപ്പിക്കാൻ വാങ്ങി് ലായനിയിലിട്ടു. തുടർന്ന് മാല തിരികെ നൽകിയപ്പോൾ വീട്ടുകാർക്ക് ഭാരക്കുറവ് തോന്നി. തൂക്കി നോക്കിയപ്പോൾ ഏഴ് ഗ്രാം സ്വർണം കുറഞ്ഞതായി കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.
പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. മറ്റെവിടെയങ്കിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.