പോത്തൻകോട്: ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിലെ യുവതിയെ പോത്തൻകോട് പോലീസ് പിടികൂടി. പുതുക്കുറിച്ചി മുണ്ടൻചിറ കാക്കത്തോപ്പ് സുനിതാഹൗസിൽ ശോഭ(34)ആണ് അറസ്റ്റിലായത്. എയർപോർട്ടിലും ഹോംനഴ്സിംഗ് ജോലികളും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ഭരതന്നൂരുള്ള ഓമനമ്മ എന്ന സ്ത്രീയുടെ 85,000 രൂപ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റു വിവരമറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി ആളുകൾ തടിച്ചു കൂടി. പ്രതിക്കു കഴക്കൂട്ടത്തും തമ്പാനൂർ റെയിൽവേ പോലീസിലും കേസുകൾ നിലവിലുണ്ട്. അതിൽ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷമാണ് വീണ്ടും തട്ടിപ്പു തുടങ്ങിയത്.