ഇ​ടു​ക്കി ഡീ​ലേ​ഴ്സ് കോ-​ഓ​പ​റേ​റ്റീ​വ്  സൊ​സൈ​റ്റി ത​ട്ടി​പ്പ്: സെ​ക്ര​ട്ട​റി എ​ൻ.​പി. സി​ന്ധു അ​റ​സ്റ്റി​ൽ


നെടു​ങ്ക​ണ്ടം: ഇ​ടു​ക്കി ഡീ​ലേ​ഴ്സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പിൽ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. സൊ​സൈ​റ്റി​യു​ടെ കു​മളി ബ്രാ​ഞ്ചി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ൻ.​പി.​ സി​ന്ധു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​മ​ളി ശാ​ഖ​യി​ൽ ന​ട​ന്ന ഒ​രു കോ​ടി ഇ​രു​പ​ത്തി​യെ​ട്ട് ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി​യി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​സി​ൽ ബാ​ങ്കിന്‍റെ മു​ൻ മാ​നേ​ജ​ർ ച​ക്കു​പ​ള്ളം തു​ണ്ട​ത്തി​ൽ വൈ​ശാ​ഖ് മോ​ഹ​ന​നെ മു​ൻ​പ് ത​ന്നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.ഇ​തോ​ടൊ​പ്പം വ്യാ​ജ​പ്പേ​രി​ൽ ചി​ട്ടി ചേ​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റ്.

Related posts

Leave a Comment