ത​ല​ശേ​രി​യി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​തി​ക​ളു​മാ​യി മ​ധു​ര​യി​ല്‍ നി​ന്നും പോ​ലീ​സ് കേ​ര​ള​ത്തി​ലേ​ക്ക്

ത​ല​ശേ​രി: ത​ല​ശേ​രി മ​ത്‌​സ്യ​വ്യ​വ​സാ​യി പി.​പി.​എം. മ​ജീ​ദി​ന്‍റെ സെ​യ്ദാ​ര്‍ പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​മാ​യി മ​ധു​ര​യി​ല്‍ നി​ന്നും പോ​ലീ​സ് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളും സ​മാ​ന​മാ​യ ത​ട്ടി​പ്പു കേ​സി​ല്‍ മ​ധു​ര​യി​ല്‍ അ​റ​സ്റ്റി​ലാ​യ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്ന നെ​ല്ലാ​യ് മു​രു​ക​ന്‍ എ​ന്ന ശ​ങ്ക​ര്‍​നാ​രാ​യ​ണ​ന്‍ (64), അ​റു​മു​ഖ​പാ​ണ്ടി (45) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ത​ല​ശേ​രി​യി​ലെ​ത്തി​ക്കു​ക.

ത​ല​ശേ​രി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ട് അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് മ​ധു​ര ജ​യി​ലി​ല്‍ നി​ന്നും ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ത​ല​ശേ​രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ഇ​രു​വ​രു​ടേ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഈ ​കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​കും. ഇ​തോ​ടെ എ​ത്ര​യും പെ​ട്ടെ​ന്ന് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

ഈ ​കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​പ്പു​റം വ​ള്ളു​വ​മ്പ്ര​ത്തെ ല​ത്തീ​ഫ് (42), തൃ​ശൂ​ര്‍ ക​ന​ക​മ​ല​യി​ലെ ദീ​പു (32), കൊ​ട​ക​ര​യി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ല്‍​ബി​ന്‍ എ​ന്ന അ​ബി (35), ഷി​ജു (33), ബി​നു (36), ര​ജീ​ഷ് എ​ന്ന ച​ന്തു (32), ധ​ര്‍​മ​ടം ചി​റ​ക്കു​നി​യി​ലെ നൗ​ഫ​ല്‍ (36) എ​ന്നി​വ​ര്‍ ഇ​പ്പോ​ള്‍ റി​മാ​ൻ​ഡി​ലാ​ണു​ള്ള​ത്. സി​ഐ എം​പി ആ​സാ​ദ്, എ​സ്‌​ഐ അ​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വാ​ഷി​ക്കു​ന്ന​ത്.

Related posts