കൊല്ലം: കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷഫണ്ട് തട്ടിപ്പ് കേസിൽ നവംബർ 10 ന് കോടതിയിൽ ഹാജരാകാൻ വെള്ളാപ്പള്ളിക്ക് കൊല്ലം കോടതി നോട്ടീസയച്ചു.
വെള്ളാപ്പള്ളിയെ ക്രിമിനൽകുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജി സുഗുണൻ കൊല്ലം സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സാമ്പത്തിക ക്രമക്കേട്, വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
എസ്എൻ കോളജ് സുവർണജൂബിലി ആഘോഷങ്ങൾക്കായി 1997ൽ പൊതുജനങ്ങളിൽനിന്ന് പിരിച്ച തുകയിൽ നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.