മിലാൻ: കേക്ക് വിറ്റുകിട്ടുന്ന പണം ചാരിറ്റിക്ക് ഉപയോഗിക്കുമെന്നു വ്യാജവാഗ്ദാനം നൽകി ബ്രാൻഡ് പ്രമോഷൻ നടത്തിയ ഇറ്റാലിയൻ ഇൻഫ്ളുവൻസർക്ക് 10 ലക്ഷം ഡോളർ (8.32 കോടി രൂപ) പിഴ.
ഇൻസ്റ്റഗ്രാമിൽ മൂന്നു കോടി ഫോളോവേഴ്സുള്ള കിയാര ഫെരാഞ്ഞിയെയാണ് എജിസിഎം ആന്റിട്രസ്റ്റ് അഥോറിറ്റി ശിക്ഷിച്ചത്.
ക്രിസ്മസ് കേക്ക് വിറ്റുകിട്ടുന്ന പണം കിയാര പ്രമോട്ട് ചെയ്ത കന്പനി ചാരിറ്റിക്കായി ഉപയോഗിച്ചില്ലെന്നും പണം ബ്രാൻഡ് തുടങ്ങുന്നതിനു മുന്പുതന്നെ നൽകിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കിയാര മാപ്പുപറഞ്ഞു.
10 ലക്ഷം ഡോളർ തുക റെജിന മാർഗരിറ്റ ആശുപത്രിക്കു നൽകാൻ തയാറാണെന്നും അവർ അറിയിച്ചിട്ടുണ്ട്.