മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ തട്ടിപ്പിനായി ഡോകടർമാരുടെ വേഷം ധരിച്ച് സുന്ദരികളായ യുവതികൾ. ഇതിനകം നിരവധിപേർക്കാണ് പണം നഷടപെട്ടത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെയാണ് കൂടുതലും ഇവർ തട്ടിപ്പിനിരയാക്കിയത്. വാഹനാപകടത്തിൽ പെട്ട് എത്തുന്നവരുടെ കൂടെയുള്ളവരിൽ നിന്നാണ് ഇത്തരത്തിൽ പണം തട്ടിയതെന്ന് പറയുന്നു.
പലപ്പോഴും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നത് വാഹനം ഓടിച്ചിരുന്നവർ തന്നെയാണ്. ഇവരാണങ്കിൽ എങ്ങനെയങ്കിലും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് മുങ്ങുകയാണ് പതിവ്. ഇതു മുതലെടുത്താണ് പുതിയ തട്ടിപ്പ് നടത്തുന്നത്. ഡോക്ടറുടെ കോട്ടും, സ്റ്റെതസ്കോപ്പും കൈയിൽ പിടിച്ച് എത്തുന്ന യുവതി പരിക്കേറ്റ ആളെ സഹായിക്കാനെത്തും. തുടർന്ന് സിടി സകാൻ, എംആർഐ സകാൻ എന്നിവ ചെയ്യണമെന്നും കൊണ്ടു വന്ന ആളോടു പറയും. ഇതിനാവശ്യമായ തുക രോഗിയ്ക്ക് നൽകി താങ്കൾ വേണമെങ്കിൽ പൊയ്ക്കോയെന്ന്് പറയും.
ഇത് കേൾക്കേണ്ട താമസം കൈയിലെ പണം നൽകി വാഹനയുടമ സഥലം വിടും. പലപ്പോഴും തുക രോഗിക്കു വേണ്ടി വാങ്ങുന്നത് ഡോകടർ എന്ന നിലയ്ക്ക് തട്ടിപ്പുകാരിയാണ്. രോഗി ഇക്കാര്യം അറിയുന്നില്ല. കഴിഞ്ഞ ദിവസം ഇത്തരത്തിൽ യുവതി വാങ്ങിയത് നാലായിരം രൂപയാണ്. ഒന്നിലധികം യുവതികൾ ഇത്തരത്തിൽ മാറി മാറി വേഷം ധരിച്ചെത്തുന്നുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം മണിയെന്ന രോഗിക്ക് കൂടെ ആൾ ഇല്ലാത്തത് മൂലം ആശുപത്രിയിൽ നിന്നും സൗജന്യ ചികിത്സ നൽകി. ബന്ധുക്കൾ എത്തിയപ്പോൾ വാർഡിലേക്ക് മാറ്റി മൂന്ന് ദിവസം കഴിഞ്ഞ് പോലിസ് കേസിന്റെ ഭാഗമായി വാഹനയുടമയെ വിളിച്ച് വരുത്തിയിരുന്നു. പരിക്കേറ്റ ആളുടെ രോഗ വിവരം അറിയാൻ ആശുപത്രിയിൽ എത്തിയപ്പോളാണ് താൻ നൽകിയ പണം രോഗി കണ്ടിട്ട് പോലുമില്ലെന്നറിയുന്നത്. രോഗിയുടെ പരാതിയെ തുടർന്ന് പോലിസ് അന്വേഷിച്ചുവെങ്കിലും അങ്ങനെയൊരു ഡോക്ടറെ കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് സിസി ടിവികൾ പരിശോധിച്ചപ്പോൾ യുവതിയുടെ ചിത്രം കണ്ടെത്തിയതായി അറിയുന്നു. അപ്പോഴാണ് യുവതി ഡോക്ടർ അല്ലെന്ന് മറ്റു ഡോകടർമാർ പറയുന്നത.് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലായി പിജി വിദ്യാർത്ഥികൾ, എംബിബിഎസ് വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ അടക്കം നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലർക്കും പരസ്പരം അറിയില്ല. ഇതാണ് തട്ടിപ്പുകാർക്ക് പ്രയോജനമായത്.
ആശുപത്രി വാർഡുകളിലും ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്നുണ്ട്. അഞ്ചു ദിവസം മുന്പ് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ കൈവശം ഉണ്ടായിരുന്ന നാൽപതിനായിരം രൂപയാണ് രണ്ടാം വാർഡിൽ വച്ച് നഷടപെട്ടത്. സഹായി എന്ന നിലയിൽ എത്തിയ ആളാണ് പണവുമായി കടന്നതത്രേ. ഇന്നലെ രാത്രി മറ്റൊരു രോഗിയുടെ നാലായിരത്തി അഞ്ഞൂറു രൂപയും നഷ്ടപ്പെട്ടു.
ആശുപത്രിയിലെ സുരക്ഷാ വീഴ്ചയാണ് നിരന്തരം തട്ടിപ്പുകൾക്ക് കാരണമെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. എയ്ഡ് പോസറ്റിൽ ആകെ ഒരു പോലിസുകാരനാണുള്ളത്. ശബരിമല സീസണ് എന്ന പേരിൽ ആവശ്യമായ പോലിസിനെ വീട്ടു കൊടുക്കൻ ജില്ലാ പോലിസ് അധികാരികൾ തയ്യാറുകുന്നില്ല. ആശുപത്രി സുരക്ഷ വിഭാഗത്തിൽ 100 പേർ വേണ്ടിടത്ത് 25 പേർ മാത്രമാണ് പ്രവർത്തിക്കുന്നത്.