തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംഎൽഎയുമായ വി.എസ് ശിവകുമാറിന്റെ പഴ്സണൽ സ്റ്റാഫിന്റെ മകൾക്കെതിരെ സാമ്പത്തിക തട്ടിപ്പിനു കേസ്. ശിവകുമാറിന്റെ പഴ്സണൽ സ്റ്റാഫിന്റെ മകൾ ശാസ്തമംഗലം സ്വദേശി ഇന്ദുജ വി. നായർ ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതായാണ് പരാതി.
ആധാർ രജിസ്ട്രേഷൻ ഓഫീസിൽ ജോലിവാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഇന്ദുജയെ കാണാനില്ലെന്ന പരാതിയിലും മ്യൂസിയം പോലീസ് കേസെടുത്തു.