മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ് “വീ​ട്ടി​ലി​രു​ന്ന് സ​ന്പാ​ദി​ക്കു​ന്ന​ത് പൊ​ല്ലാ​പ്പാ​ക​രു​ത്’


തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി ത​ട്ടി​പ്പി​നി​ര​യാ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. വീ​ട്ടി​ലി​രു​ന്ന് കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന പേ​രി​ല്‍ വ​രു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ല്‍ മി​ക്ക​തും വ്യാ​ജ​മാ​യി​രി​ക്കും. ഇ​ത്ത​രം വ്യാ​ജ​ ജോ​ലി​വാ​ഗ്ദാ​ന​ങ്ങ​ളോ​ടു ശ്ര​ദ്ധാ​പൂ​ര്‍​വം പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്കു സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ ടാ​സ്‌​ക് ന​ല്‍​കി​യ​ത് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ പ​ണം ന​ല്‍​കു​മെ​ന്നു പ​റ​യു​ക​യും അ​ത​നു​സ​രി​ച്ച് പ​ണം ന​ല്‍​കു​ക​യും ചെ​യ്യു​ന്നു.

പ​റ​ഞ്ഞ പ​ണം യ​ഥാ​സ​മ​യം കി​ട്ടി​യ​തി​ല്‍ ആ​കൃ​ഷ്ട​നാ​യ ഇ​ര കൂ​ടു​ത​ല്‍ പ​ണം മു​ട​ക്കാ​ന്‍ ത​യാ​റാ​കു​ന്നു. ഇ​ര വ​ല​യി​ല്‍ വീ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന ത​ട്ടി​പ്പു​കാ​ര്‍, ടാ​സ്‌​കി​ല്‍ തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ പ​ണം ചോ​ദി​ക്കു​ന്നു.

ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ലും പ​ണം തി​രി​കെ ന​ല്‍​കാ​തി​രി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പി​ന്‍റെ രീ​തി. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ വ​ലി​യൊ​രു തു​ക ത​ട്ടി​പ്പു​കാ​ര്‍ കൈ​ക്ക​ലാ​ക്കി​യി​രി​ക്കും.

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഒ​രു​മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം 1930 ല്‍ ​അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​ത്ര​യും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ്യ​ക്തി​ക്കു ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. www cybercrime gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ം. പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് പ​റ​യു​ന്നു.

Related posts

Leave a Comment