പരവൂർ: പരവൂര്‍ കേന്ദ്രീകരിച്ചു കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. സ്വര്‍ണം വില കുറച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു വീട്ടമ്മമാരില്‍ പരവൂര്‍ സ്വദേശിയായ യുവതിയും സംഘവും വലിയ തുക കൈപ്പറ്റിയെന്നാണു പരാതി.
ആറു വര്‍ഷം കൊണ്ട് അന്‍പതിലേറെ പേരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങിക്കുകയായിരുന്നുവെന്നു മനുഷ്യാവകാശ പ്രവര്ത്തകന് അര്ജുന്, സുലേഖ, ബേബി എന്നിവര്‍ ആരോപിച്ചു. പുനലൂര്‍, കൊട്ടാരക്കര, വഞ്ചിയൂര്‍, നെയ്യാറ്റിന്‍കര കോടതികളില്‍ സ്വര്‍ണം ഇരിക്കുന്നുണ്ടെന്നും അതു വിലക്കുറച്ചു വാങ്ങി നല്‍കാമെന്നും പറഞ്ഞു പണം തട്ടിയെന്നാണു പരാതി.
പണം വാങ്ങിയെങ്കിലും സ്വര്‍ണം ലഭിക്കാതെ വന്നതോടെ പരാതിക്കാര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വധഭീഷണിയുണ്ടായെന്നും പറയുന്നു. വിലക്കുറച്ചു സ്വര്‍ണം നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നു വീട്ടമ്മമാര്‍ പലരില്‍ നിന്നായി പണം വാങ്ങി നല്‍കുകയായിരുന്നു. ഇതില്‍ വീടും പുരയിടവും പണയപ്പെടുത്തി പണം നല്‍കിയവരുമുണ്ട്. 39 പേരില്‍ നിന്നായി പണം വാങ്ങി 85 ലക്ഷം രൂപ തട്ടിപ്പു സംഘത്തെ എല്പ്പിച്ച വീട്ടമ്മയുമുണ്ട്.