കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്കൈ ഓക്സി വെഞ്ചേഴ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്കൈ ഓക്സി വെഞ്ചേഴ്സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
പള്ളിക്കുന്ന് ഇടച്ചേരിയിലെ കപില്‍ നമ്പ്യാരുടെ(45)പരാതിയിൽ കൂത്തുപറമ്പ് മൂര്യാട് വലിയവെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.ജെ.തോമസ്, മധുസൂദനന്, സുരേഷ്, ജിഷ്ണു, ഷാജന്, ഏയ്ഞ്ചല്‍ മാത്യു, സജി എന്നിവരുടെ പേരിലാണു കേസെടുത്തത്.
2022 ഡിസംബര്‍ മാസത്തില്‍ സ്കൈ വെഞ്ചേഴ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിലും ഫാക്ടറിയിലും അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 50,000 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 2023 മെയ് 4 മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവില്‍ വിവിധ തീയതികളിലായി 5 ലക്ഷം രൂപയും1,000 രൂപ പ്രവേശന ഡെപ്പോസിറ്റായും വാങ്ങിയതായാണ് പരാതി.