തിരുവനന്തപുരം: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, മുൻ അംഗം അജയ് തറയിൽ എന്നിവർക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്.
ദേവസ്വം ബോർഡ് നിയമങ്ങൾ പാലിക്കാതെ അനധികൃതമായി നൂറു കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പെൻഷണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.ജയകുമാർ, ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമ്മീഷണർ രാധാകൃഷണൻ നായർ എന്നിവരാണ് ഹർജിക്കാർ. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം ഹാജരാക്കാൻ കോടതി ഉത്തരവിൽ പറയുന്നു.