തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ആംഡ് പോലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ആംഡ് പോലീസ് ഇൻസ്പെക്ടർ ഷിജു ശാസ്ത്രിയെയാണ് സസ്പെൻഡു ചെയ്തത്.
സംഭവം അന്വേഷിക്കാൻ ഡിഐജി ഷെഫിൻ അഹമ്മദിനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ടിൻമേലാണ് നടപടി.