കൊച്ചി: മുദ്ര ലോണ്‍ അനുവദിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും പണം തട്ടിയെടുത്ത സിനിമ-സീരിയൽ താരത്തെ ജാമ്യത്തിൽ വിട്ടു. തൃശൂർ കൈപ്പറന്പ് മുണ്ടൂർ സ്വദേശി വിജോ പി.ജോണ്‍സനെ (33) ആണ് മൂവാറ്റുപുഴ പോലീസ് ഇന്നലെ പിടികൂടിയത്.
സൗത്ത് മാറാടി സ്വദേശിനിയായ യുവതിയിൽ നിന്നും 10,50,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലോണ്‍ വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.
വിജോയെ കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. കേസ് പിന്നീട് ഒത്തുത്തീർപ്പായതായാണ് അറിയുന്നത്.