കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വഴിയോര ഭക്ഷണത്തിൽ പൊടിപടലം?  ആ​രോ​ഗ്യ​വ​കു​പ്പോ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഇ​ട​പെ​ടണമെന്ന്  രോഗികളുടെ ബന്ധുക്കൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​ക്കു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ത​ട്ടു​ക​ളി​ൽ​നി​ന്നു ന​ൽ​കു​ന്ന വി​വി​ധ​ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണെ​ന്ന് ആ​രോ​പ​ണ​ം. ആ​രോ​ഗ്യ​വ​കു​പ്പോ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഇ​ട​പെ​ട്ട് ഭ​ക്ഷ​ണ​ശാ​ല​ക​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ റോ​ഡിൽ നി​ർ​മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

റോ​ഡ് നി​ർ​മാ​ണം ന​ട​ക്കുന്പോ​ൾ ഉ​ണ്ടാ​കു​ന്ന പൊ​ടി​പ​ട​ലം റോ​ഡി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ​ക്ക് ഉ​ള്ളി​ലേ​ക്കാ​ണു പ്ര​വേ​ശി​ക്കു​ന്ന​ത്.റോ​ഡ് സൈ​ഡു​ക​ളി​ൽ ത​ന്നെ​യാ​ണ് എ​ണ്ണ​ക്ക​ക​ത്ത് നി​ർ​മിക്കു​ന്ന പൊ​രി പ​ല​ഹാ​ര​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന​ത്.

Related posts