ബൊളീവിയയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി അപൂര്‍വയിനം തവളയെ ഗവേഷകര്‍ കണ്ടെത്തി. കൊച്ചബാംബയ്ക്കടുത്തുള്ള കാരാസ്കോ നാഷണല്‍ പാര്‍ക്കിലാണ് മൂന്നു ബൊളീവിയന്‍ ഗ്ലാസ് തവളകളെ കണ്ടെത്തിയത്.
ഗ്ലാസ് തവളകളെ (സ്പാനിഷില്‍ ‘റനാസ് ഡി ക്രിസ്റ്റല്‍’) അവയുടെ ആന്തരിക അവയവങ്ങള്‍ കാണിക്കുന്ന അദ്വിതീയമായ അര്‍ദ്ധസുതാര്യ അടിവശം കൊണ്ട് തിരിച്ചറിയാനാകും. ചര്‍മം വളരെ അര്‍ദ്ധസുതാര്യമാണ്.
അവയുടെ ഹൃദയം സ്പന്ദിക്കുന്നത് നമുക്കു കാണാം. ഇവയുടെ ഭാരം 2.52.8 ഔണ്‍സും (70-80 ഗ്രാം) നീളം 0.70.9 ഇഞ്ചും (19-24 മില്ലിമീറ്റര്‍) ആണ്. കാരാസ്കോ നാഷണല്‍ പാര്‍ക്കില്‍ കണ്ടെത്തിയ തവളക്ക് വെളുത്ത നെഞ്ച് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
നാച്വറല്‍ ഹിസ്റ്ററി മ്യൂസിയമായ ‘അല്‍സൈഡ് ഡി ഓര്‍ബിഗ്നി’ യില്‍ നിന്നുള്ള റോഡ്രിഗോ അഗ്വായോ, ഒലിവര്‍ ക്വിന്ററോസ്, കൊച്ചബാംബയിലെ സാന്‍ സൈമണ്‍ സര്‍വകലാശാലയിലെ റെനെ കാര്‍പിയോ എന്നിവരാണ് അപൂര്‍വയിനം തവളയെ കണ്ടെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്. വന്‍ കെട്ടിട നിര്‍മാണത്തിനിടയില്‍ പെട്ടു പോകുന്ന ഉരഗങ്ങളെയും ഉഭയജീവികളെയും രക്ഷപ്പെടുത്താനുള്ള പര്യവേഷണത്തിലായിരുന്നു സംഘം.
ബൊളീവിയയും ലാറ്റിന്‍ അമേരിക്കയും ഈ ഗ്രഹത്തിലെ ഏറ്റവും സമ്പന്നമായ ചില ആവാസവ്യവസ്ഥകളെ ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളാണ്.
“കണ്വന്ഷന് ഓണ്‍ ബയോളജിക്കല്‍ ഡൈവഴ്സിറ്റി’യുടെ അഭിപ്രായമനുസരിച്ച്, ലോകത്തിലെ ഏറ്റവും ജൈവ വൈവിധ്യമാര്‍ന്ന 15 രാജ്യങ്ങളില്‍ ഒന്നാണ് ബൊളീവിയ. 2014 മുതല്‍ കുറഞ്ഞത് 24 പുതിയ കശേരുക്കളെ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രകൃതി നിയമം കര്‍ശനമായി പാലിക്കപ്പെടേണ്ടത് പൗരധര്‍മ്മമാണെന്ന് പ്രഖ്യാപിച്ച് 2010 ല്‍ ബൊളീവിയ ‘പ്രകൃതി നിയമം’ പ്രാബല്യത്തിലാക്കിയെങ്കിലും, ബൊളീവിയന്‍ ഗ്ലാസ് തവളയെപ്പോലുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ ഇപ്പോഴും ഭീഷണിയിലാണ്.
അഗ്വായോ, ക്വിന്ററോസ്, കാര്‍പിയോ എന്നിവരുടെ തവളകളെ ആല്‍സെഡ് ഡി ഓര്‍ബിഗ്നി മ്യൂസിയത്തിലെ കെയ്റ ഉഭയജീവ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി അവിടെ റോമിയോയ്ക്കും (മുമ്പ് ലോകത്തിലെ ഏകാന്ത തവള) ജൂലിയറ്റിനും സമീപം അവയെ പാര്‍പ്പിക്കും.
കഴിഞ്ഞ വര്‍ഷം ജൂലിയറ്റിനെയും മറ്റു നാല് സെഹെന്‍കാസ് ജല തവളകളെയും കണ്ടെത്തുന്നതിനുമുമ്പ്, റോമിയോ തന്റെ ജീവിവര്‍ഗങ്ങളില്‍ അവസാനമായി അറിയപ്പെട്ടിരുന്നു. ഇവ രണ്ടും പ്രജനനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവ ഇതുവരെ വിജയിച്ചിട്ടില്ല.
റിപ്പോർട്ട്: മൊയ്തീന് പുത്തന്‍ചിറ