കുമരകം: തേനീച്ച കൂട്ടത്തിന്റെ അക്രമണത്തിൽനിന്നു വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ച ഗൃഹനാഥനും പരുക്കേറ്റ് ആശുപത്രിയിലായി. വടക്കുംകര സെന്റ് ജോണ്‍സ് യുപി സ്കൂൾ വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ച് തേനീച്ചകളുടെ കുത്തേറ്റ കുമരകം തയ്യിൽ ജോസഫ് (കുട്ടപ്പൻ-68) ആണ് കുമരകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
ഇന്നലെ സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുന്പോൾ സമീപത്തെ മരത്തിൽ കൂടുവച്ചിരുന്ന തേനീച്ചകൾ വിദ്യാർഥികളെ അക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കന്നതിനിടയിൽ ജോസഫിനും തേനീച്ചകളുടെ കുത്തേറ്റു. സമീപത്തെ താമരക്കുളത്തിൽ ചാടി വെള്ളത്തിൽ മുങ്ങിക്കിടന്നാണ് രക്ഷപെട്ടത്.
കുമരകം കൂട്ടുമ്മേൽ റോയിയുടെ മകൻ ആൽവിൻ (എട്ട്) , തയ്യിൽ റോബിന്റെ മക്കളായ സെയ്റാ (ആറ്), സെഫാ (അഞ്ച് ) എന്നി വിദ്യാർഥികളും ആശുപത്രിയിലാണ്.