താ​ഴ​ത്ത​ങ്ങാ​ടി ബ​സ് ദു​ര​ന്ത​ത്തി​ന് 14 വ​യ​സ്; അ​പ​ക​ട ഭീതി വിട്ടുമാറാതെ പാത

കോ​ട്ട​യം: 11 പേ​ര്‍​ക്കു ജീ​വ​ൻ ന​ഷ്ട​മാ​യ താ​ഴ​ത്ത​ങ്ങാ​ടി ബ​സ് ദു​ര​ന്ത​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കു പ​തി​നാ​ലു വ​യ​സ്. 2010 മാ​ര്‍​ച്ച് 23നു ​തി​രു​ന​ക്ക​ര പ​ക​ല്‍​പ്പൂ​ര ദി​ന​ത്തി​ലാ​യി​രു​ന്നു വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് 30 അ​ടി താ​ഴ്ച​യി​ല്‍ അ​റു​പു​ഴ​യാ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു​ള്ള പി​ടി​എ​സ് ബ​സ് ഉ​ച്ച​യ്ക്ക് 2.15നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പു​ഴ​യു​ടെ ചെ​ളി​ത്ത​ട്ടി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന ബ​സ് മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഉ​യ​ര്‍​ത്താ​നാ​യ​ത്.

ചേർത്തലയിൽ നിന്ന് നിറയെ യാത്രക്കാരുമായി എത്തിയ ബസ് അറുപറ ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട്  വൈദ്യുതി പോസ്റ്റിലിടിച്ച്  പുഴയിലേക്ക് മറിയുകയായിരുന്നു. കു​മ​ര​ക​ത്തേ​ക്കു​ള്ള ഈ ​പാ​ത​യി​ല്‍ ഇ​പ്പോ​ഴും അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡു​ക​ളു​മി​ല്ല. 

 

Related posts

Leave a Comment