കോട്ടയം: താഴത്തങ്ങാടി മത്സര വള്ളം കളിക്കുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. സെപ്റ്റംബർ നാലിന് വൈകുന്നേരം നാലിന് രജിസ്ട്രേഷൻ അവസാനിക്കും. തുടർന്ന് ക്യാപ്റ്റൻമാരുടെ യോഗവും ട്രാക്ക് നിർണയവും കോട്ടയം വെസ്റ്റ് ക്ലബ് ഓഡിറ്റോറിയത്തിൽ ചേരും. സെപ്റ്റംബർ ഏഴിനാണ് മത്സര വള്ളംകളി. ചാന്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന മത്സരങ്ങളുടെ വേദിയായിരിക്കും താഴത്തങ്ങാടി വള്ളംകളി മത്സര വേദി.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വള്ളംകളിയുടെ ക്രമീകരണങ്ങൾ വിലയിരുത്തി. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പോലീസ് ചീഫ് പി.എസ്.സാബു, കോട്ടയം നഗരസഭാ ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോന, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ, കൗണ്‍സിലർമാർ, പഞ്ചായത്ത് മെന്പർമാർ, കോട്ടയം വെസ്റ്റ് ക്ലബ് പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
രജിസ്ട്രേഷൻ വിവരങ്ങൾക്ക് ഫോണ്‍: 9447355901.