കൊച്ചി: കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ 23 വയസുകാരന് ഒളിവില്‍ കഴിഞ്ഞിരുന്നത് കൊച്ചിയില്‍. കാക്കനാട്ടെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇവിടെനിന്നുമാണ് പിടികൂടിയതെന്നാണു സൂചന.
പോലീസ് പരിശോധനയില്‍ ഈ വീട്ടില്‍നിന്നും സ്വര്‍ണം കണ്ടെടുത്തതായാണ് വിവരങ്ങള്‍. കൊല്ലപ്പെട്ട വീട്ടമ്മയുടെ സ്വര്‍ണമാണ് കണ്ടെത്തിയതെന്നാണ് വിവരം. ഇത് സംബന്ധിച്ചുള്ള പരിശോധന കോട്ടയത്തുനിന്നുള്ള അന്വേഷണ സംഘം നടത്തിവരികയാണ്.
കൊലപാതകശേഷം പ്രതി കാറുമായി നേരെ കൊച്ചിയിലെത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെന്ന പേരിലാണത്രേ കാക്കനാട് വീട് വാടകയ്ക്ക് എടുത്തിരുന്നത്.
ഇന്ന് രാവിലെ സ്ഥലത്ത് വന്‍ പോലീസ് സംഘം എത്തിയതോടെയാണു വിവരം സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയുന്നത്. നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്.