കാസര്‍ഗോഡ്: ചീമേനി തുറന്ന ജയിലില്‍നിന്ന് ചാടിപ്പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഓലയമ്പാടി പുതിയവയല്‍ സ്വദേശി വി.ജെ.ജയിംസ് തോമസാണ് ജീവനൊടുക്കിയത്. ആള്‍താമസമില്ലാത്ത വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 7നാണ് തോമസ് ചീമേനി തുറന്ന ജയിലില്‍നിന്ന് രക്ഷപെട്ടത്.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ നല്ലനടപ്പ് പരിഗണിച്ച് 2017ല്‍ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു.