കൊച്ചി: പള്‍സര്‍ സുനിയുടെ കൈവശം വേറെ നടിമാരുടെയും പീഡനദൃശ്യങ്ങള്‍ ഉണ്ടെന്നു സംശയം. ചിലരെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇയാള്‍ ബ്ലാക് മെയില്‍ ചെയ്തിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയില്‍ നിന്നാണ് ഈ ഈ നിര്‍ണായക വിവരങ്ങള്‍ കിട്ടിയതെന്നറിയുന്നു. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നശിപ്പിച്ചെന്നാണ് പ്രതീഷ് ചാക്കോ പറയുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിഐപിയെ തൊടാന്‍ പോലീസിനും പേടിയാണെന്ന അഭ്യൂഹം ശക്തമാവുകയാണ്. നടന് ഷൈന്‍ ടോം ചാക്കോ നടത്തിയ ചില പരാമര്‍ശങ്ങളുമായി ബന്ധമുള്ളയാള്‍ക്കെതിരെയാണ് സംശയങ്ങള്‍ നീളുന്നത്.
ഇപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള സുനിയെക്കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി. സിനിമയിലെ തട്ടിക്കൊണ്ട് പോകലിനെല്ലാം പിന്നില്‍ മയക്കുമരുന്ന് മാഫിയയയുമായി ബന്ധമുള്ള വ്യക്തിക്ക് പങ്കുണ്ടെന്ന് പൊലീസിലെ ഒരു വിഭാഗം കരുതുന്നു. എന്നാല്‍ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവനായ ഇയാള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പൊലീസിന് കഴിയുന്നുമില്ല.അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നു. ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്.
ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി സൂചനകളുണ്ട്. ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടായിരുന്നോയെന്ന കാര്യം പൊലീസ് അന്വേഷിക്കും. കാക്കനാട്ട് താമസിക്കുന്ന നടിക്ക് ദിലീപുമായിയും ഭാര്യ കാവ്യയുമായും അടുത്ത സൗഹൃദമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തില്‍ ഈ നടി ആദ്യാവസാനം സജീവമായുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇവരെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ അന്വേഷണം പുരോഗമിച്ചതോടെ ദിലീപും നടിയും തമ്മിലുള്ള ഒരുപാട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചനകള്‍.
ദിലീപിനെ കേസുമായി ബന്ധപ്പെടുത്താന്‍ പൊലീസിന് ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. തന്നെയോ ദിലീപിന്റെ സുഹൃത്ത് നാദിര്ഷയെയോ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേസിലുള്‍പ്പെട്ട മണികണ്ഠന്റെ ജാമ്യാപേക്ഷ, വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിയിട്ടുണ്ട്. കേസില്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ജിക്കാരനെ കൂടുതല്‍ ചോദ്യംചെയ്യേണ്ടിവന്നേക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. എന്തായാലും വിഐപിയെ ചുറ്റിപ്പറ്റിത്തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.