ലണ്ടൻ: ലയണൽ മെസിയുടെ അർജന്റീനയും കിലിയൻ എംബാപെയുടെ ഫ്രാൻസും ഏറ്റുമുട്ടിയ ഖത്തർ ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ ഔദ്യോഗിക മാച്ച് ബോൾ ലേലത്തിന്.
കുറഞ്ഞത് 10 ലക്ഷം ഖത്തർ റിയാലാണ് (2.24 കോടി രൂപ) ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ജൂൺ ആറിന് ഇംഗ്ലണ്ടിലെ നോർതാംപ്ടൺ ഓക്ഷൻ ഹൗസ് വഴിയാണ് ലേലം നടക്കുന്നത്.
അഡിഡാസ് കമ്പനി പുറത്തിറക്കിയ “അൽ ഹിൽമ്’ എന്ന പന്താണ് ഫൈനൽ മത്സരത്തിൽ ഉപയോഗിച്ചത്. അഡിഡാസിന്റെ “വിൻ ദ മാച്ച് ബാൾ’ മത്സരത്തിലൂടെ ലോകകപ്പ് ഫൈനൽ മാച്ച് ബാൾ സ്വന്തമാക്കിയ പേര് വെളിപ്പെടുത്താത്ത ഒരു വിദേശ ആരാധകനാണ് ഇപ്പോൾ പന്ത് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചത്.
ലോകകപ്പ് ഫൈനൽ തീയതിലും വേദിയും ഉൾപ്പെടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയതാണ് മാച്ച് ബാൾ.