തിരുവനന്തപുരം: എഐ കാമറ സ്ഥാപിച്ചതിൽ സർവത്ര ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ്.
വീടിനുള്ളിൽ ആരോപണം എത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. കോടികൾ വെട്ടാൻ പാകത്തിൽ എസ്റ്റിമേറ്റ് തയാറാക്കിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഉപകരാർ പാടില്ലെന്ന ടെണ്ടർ വ്യവസ്ഥകൾ ലംഘിച്ചു. ടെണ്ടർ മാനദണ്ഡങ്ങൾ ലംഘിച്ചത് കെൽട്രോണ്‍ അറിഞ്ഞുകൊണ്ടുതന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ കൊള്ളയടിച്ച സർക്കാരിന്റെ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങളുമായി യുഡിഎഫ് മുന്നോട്ട് പോകും. ഈ മാസം 20 ന് യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളയുമെന്നും അദ്ദേഹം പറഞ്ഞു.