തിരുവനന്തപുരം: അമേരിക്ക, ക്യൂബ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ മൂന്നിന് യുഎഇയില്‍നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
അമേരിക്കയില്‍ നടന്ന ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ക്യൂബയിലെത്തി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്റര്‍ യുഎഇയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടിക്കാഴ്ച നടത്തി.
യുഎൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു.മന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു. ഈ മാസം ഒൻപതിനാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തിയത്.