മദ്യലഹരിയില്‍ വാഹനമോടിച്ച് രണ്ടു പേരുടെ ജീവന് കവര്‍ന്നെടുത്ത കേസില്‍ ശിക്ഷിക്കപ്പെട്ട യുവതി നൂറിയ ഹവേലിവാല (41) കരള്‍ രോഗത്തെത്തുടര്‍ന്നു മരിച്ചു.
2010 ജനുവരിയില്ഇവര് ഓടിച്ച കാര്‍ ദക്ഷിണ മുംബൈയിലെ മറൈന്‍ ലൈന്സില് വച്ചാണ് യാത്രക്കാര്‍ക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.
അപകടത്തില്‍ പോലീസുകാരനും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. ഈ സമയത്ത് ഇവര്‍ മദ്യപിച്ചതായി തെളിഞ്ഞിരുന്നു.
കേസില്‍ അഞ്ചു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. കടുത്ത വിഷാദരോഗവും ബാധിച്ചിരുന്നു.
യുഎസില്‍ പഠനം പൂര്‍ത്തിയാക്കി, ബ്യൂട്ടിഷ്യനും ഹെയര്‍ സ്റ്റൈലിസ്റ്റുമായി പ്രവര്‍ത്തിച്ചിരുന്ന നൂറിയ സുഹൃത്തുക്കള്‍ക്കൊപ്പം നിശാപാര്‍ട്ടി കഴിഞ്ഞ് വാഹനമോടിക്കവെയായിരുന്നു അപകടം.