കിക്കിയ്ക്കു പിന്നാലെ ആളെ കൊല്ലാന്‍ മേരി പോപ്പിന്‍സ് ചലഞ്ച് ! ഇതിനകം ജീവന്‍ നഷ്ടമായത് നിരവധി ആളുകള്‍ക്ക്; മാരകമായ ചലഞ്ച് ഇങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെപ്രചാരമുള്ള ഒരു സംഗതിയാണ് ചലഞ്ചുകള്‍. ഐസ്ബക്കറ്റ് ചലഞ്ച് പോലെയുള്ള അവബോധപരമായ ചലഞ്ചുകള്‍ പലപ്പോഴും വന്‍തരംഗമാവാറുണ്ട്. എന്നിരുന്നാലും കീകീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് തുടങ്ങിയ അപകടകരമായ ചലഞ്ചുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുവെന്നതാണ് യാഥാര്‍ഥ്യം. ഈ ചലഞ്ചുകള്‍ ഏറ്റെടുത്ത നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന പുതിയ മേരി പോപ്പിന്‍സ് ചലഞ്ച് അത്തരത്തിലൊന്നാണ്.

മേരി പോപ്പിന്‍സ് എന്ന വാള്‍ട്ട് ഡിസ്നിയിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചലഞ്ച്. പല കാലഘട്ടങ്ങളിലായി കുട്ടികള്‍ക്ക് വേണ്ടി എഴുതിയ പുസ്തകങ്ങളിലാണ് ഈ കഥാപാത്രമുള്ളത്. കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മന്ത്രവാദിനിയായാണ് മേരി പോപ്പിന്‍സ് എന്ന കഥാപാത്രം എത്തുന്നത്. കൈയില്‍ ഒരു കുടപിടിച്ചു കൊണ്ട് ഉയരത്തില്‍ നിന്ന് ചാടുന്നതാണ് ഈ ചലഞ്ച്. കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കും കുടയുമായി ചാടുന്നയാള്‍ എത്തിച്ചേരുക.

സാഹസിക ആവശ്യപ്പെടുന്ന ഒന്നാണ് മേരി പോപ്പിന്‍സ് ചലഞ്ച്. ഉയരത്തില്‍ നിന്ന് ചാടുന്നതു കൊണ്ട് തന്നെ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പാലത്തിനും കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നുമാണ് ഈ ചലഞ്ച് പലരും ചെയ്യുന്നത്. ‘എ സ്പൂണ്‍ ഫുള്‍ ഓഫ് ഷുഗര്‍ ഹെല്‍പ്സ് ദ് മെഡിസിന്‍ ഗോ ഡൗണ്‍’ എന്ന മേരി പോപ്പിന്‍സ് ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ചലഞ്ച് വിജയിച്ചതിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വീഡിയോ പങ്കു വെയ്ക്കുന്നത്. എന്തായാലായും അത്യന്ത്യം അപകടകരമായ ഒരു ചലഞ്ചാണിത് എന്നു പറയാതിരിക്കാന്‍ വയ്യ.

Related posts