ബാലരാമപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയിൽ അൽ അമൻ മദ്രസയിൽ വിദ്യാർഥിനിയായ അസ്മിദമോളെ (17) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി.
എഎസ്പി ഫറോഷിന്റെ നേതൃത്യത്തില്‍ ബാലരാമപുരം, കാഞ്ഞിരംകുളം സിഐ മാരും കൂടി ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മതപഠന ശാലയിലെ ഉസ്താദ്, പ്രിന്‍സിപ്പല്‍, സഹ വിദ്യാര്‍ഥികള്‍,പരിസരവാസികള്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ മാര്‍ച്ച് നടത്തി.
വള്ളക്കടവ് വലിയവിളാകം വീട്ടിൽ നാസറുദീൻ -റഹ്മത്ത് ബീവി ദമ്പ തികളുടെ മകൾ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോ ടെയാണ് സംഭവം.
തന്നെ വന്ന് കൂട്ടികൊണ്ട് പോകണമെന്ന് അസ്മിദ ഫോൺ വഴി ഉമ്മയെ അറിയിച്ചിരുന്നു. സംഭവ ദിവസം നാലരയോടെ ഉമ്മ റഹ്മത്ത് ബീവി മകളെ കാണാൻ മദ്രസയിൽ എത്തിയിരുന്നു.
കുട്ടിയെ കാണണമെന്ന് അറിയിച്ചെങ്കിലും ബാത്ത് റൂമിലാണെന്ന് പറഞ്ഞ് കാണാൻ അനുവദിച്ചില്ലെന്ന് മാതാവ് പറയുന്നു. സഹപാഠികളായ മറ്റ് വിദ്യാർത്ഥികൾ മദ്രസയിൽ എല്ലായിടത്തും അസ്മിദയെ തിരക്കി നടന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ലൈബ്രറിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ബാലരാമപുരം പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്ത് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതിയും നൽകി. ഫോറൻസിക് വിഭാഗം ശാസ്ത്രീയ തെളിവെടുപ്പ് നടത്തി.
മദ്രസയിൽ 165 ഓളം വിദ്യാർത്ഥികൾ ഉള്ളതിൽ 35 ഓളം പേരാണ് താമസിച്ച് പഠനം നടത്തുന്നത്. വെള്ളിയാഴ്ച തോറും അസ്മിയ ഉമ്മ റഹ്മത്ത് ബീവിയെ വിളിക്കുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിളിക്കായതായതോടെആണ് റഹ്മത്ത് ബീവി മകളെ കാണാനെത്തിയത്.