പലരുടെയും കാലുകളില്‍ കറുത്ത ചരട് കെട്ടിയിരിക്കുന്നത് കണ്ട് ഇത് എന്തിനാണെന്ന് സ്വയം ചോദിച്ചിട്ടുള്ളവരാണ് നമ്മള്. ഇത് ചുമ്മാ ഫാഷനാണെന്ന് കരുതി ആ ചോദ്യം സ്വയം ഒടുക്കുകയും ചെയ്യും.
കറുത്ത ചരട് കെട്ടിയിരിക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളുടെ കാലുകള്‍ ഒരിക്കലെങ്കിലും ശ്രദ്ധിക്കാത്തവരുണ്ടാവില്ല. അതിനാല്‍ തന്നെ അതിനെ അനുകരിക്കാനും പലര്‍ക്കും ഒരു താല്പര്യമുണ്ടാവും.
എന്നാല്‍ ഇങ്ങനെയുള്ള പലരും ഇതിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞു കൊണ്ടാണോ അനുകരിക്കുന്നത് എന്നു ചോദിച്ചാല്‍ അല്ലെന്നു പറയേണ്ടി വരും.
എന്നാല്‍ ഇനി ഇതിന്റെ പ്രയോജനം കൂടി മനസിലാക്കി കറുത്ത ചരട് കാലില്‍ അണിയാന്‍ ഒരുങ്ങാം. നിങ്ങള്‍ക്ക് പെക്കിളില് വേദനയുണ്ടെങ്കില്‍, അതായത് നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്.
കറുത്ത ചരട് കാലിന്റെ തള്ള വിരലില്‍ കെട്ടിയാല്‍ വേദനയുണ്ടെങ്കില്‍ ശമിക്കപ്പെടുമെന്നും പീന്നിട് അത് കാലിന്റെ തള്ള വിരലില്‍ തന്നെ ധരിച്ചാല്‍ ഭാവിയില്‍ ഇങ്ങനെയുള്ള വേദന വരില്ലെന്നും പറയപ്പെടുന്നു.
ചിലപ്പോള്‍ കാല്പാദങ്ങളിലും അസ്ഥി സംബന്ധമായ വേദനയുണ്ടാകാറുണ്ട്. അത് കാലിന്റെ ഉപ്പുറ്റിലും വേദന അനുഭവപ്പെടാം. കാലിന്റെപാദങ്ങള് കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ ഇത്തരത്തിലുള്ള വേദന ക്രമേണ സുഖപ്പെടുമെന്നും പറയപ്പെടുന്നു.
കാലുകളില്‍ കറുത്ത ചരട് ധരിച്ചാല്‍ എന്തെങ്കിലും മുറിവുകള്‍ കാലുകള്‍ ഉണ്ടായാല്‍ പെട്ടന്ന് സുഖപ്പെടുമെന്നാണ് വിശ്വാസം. ഇത്രയും പറഞ്ഞിട്ടും വിശ്വാസം വരാത്തവര്‍ക്ക് ഇനി പറയാന്‍ പോകുന്ന കാര്യം വിശ്വസിക്കേണ്ടി വരും.
ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ചൊവ്വാഴ്ച്ച ദിവസം കാലിന്റെ വലതു കാലില്‍ കറുത്ത ചരട് ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നിട് ജീവിതത്തില്‍ ഒരിക്കലും പൈസക്ക് പഞ്ഞം ഉണ്ടാക്കില്ലെന്ന് മാത്രമല്ല നിങ്ങള്‍ക്ക് പണം സംബന്ധമായ എന്ത് പ്രശ്നമുണ്ടെങ്കിലും ദൂരികരിക്കപ്പെടുമെന്നാണ് വിശ്വാസം.
അതുമാത്രമല്ല ഈ കറുത്ത ചരട് പറയുന്ന പ്രകാരം ധരിച്ചാല്‍ നിങ്ങള്‍ ഇടപ്പെടുന്ന ഏത് മേഖലയിലായാലും തൊഴില്‍ മേഖല അങ്ങനെ വിശ്വാസിക്കാനാകാത്ത വിധം വിജയം നിങ്ങളെ തേടി വരുമെന്നുമാണ് വിശ്വാസം.മാത്രമല്ല നിങ്ങളിലുള്ള നെഗറ്റിവ് എനര്‍ജി മാറി പോസിറ്റിവ് എനര്‍ജി നിങ്ങളില്‍ നിറയുമെന്നും വിശ്വാസമുണ്ട്.
ഇത് മാത്രമല്ല കാലില്‍ ചരട് കെട്ടുന്നതിന്റെ ഉദ്ദേശം പല നാട്ടുകാര്‍ക്കും പലതാണ് കേരളത്തിനു പുറത്തെ ചില സംസ്ഥാനങ്ങളില്‍ ചിലര്‍ ഇങ്ങനെ ഒരു കാലില്‍ മാത്രം ചരട് കെട്ടുന്നത് അവരുടെ ചില ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേണ്ടിയാണ് എന്നാല്‍ മറ്റു ചില ഗ്രാമങ്ങളില്‍ പോകുമ്പോള്‍ ഇതിനെ കുറിച്ച് ചോദിച്ചാല്‍ ഒരുപക്ഷെ അവര്‍ പറയുന്ന കാര്യങ്ങള്‍ മറ്റു ചിലതാകും.
എന്തായാലും കാലില്‍ ചരട് കെട്ടുന്നതിനു ചില ഉദ്ദേശ്യങ്ങള്‍ കൂടിയുണ്ട് എന്നു നമുക്ക് മനസ്സിലാകാം.