തിയറ്ററില്‍ നിന്ന് മികച്ച അഭിപ്രയം ഉയരുന്ന കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. പ്രേക്ഷകരെ വിസ്മയിപ്പിച്ച നിവിന്‍ പോളിയും സണ്ണിവെയ്‌നും ഒന്നിച്ചെത്തിയ പിരമിഡ് ഫൈറ്റ് രംഗത്തിന് മാത്രം ഒരു കോടി രൂപ ചെലവായെന്ന വിവരം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റോഷന്‍ വെളിപ്പെടുത്തിയത്.
തന്റെ ആശയമായിരുന്നു മനുഷ്യ പിരമിഡിന്റെ അകത്തുവച്ചുള്ള സംഘട്ടനരംഗം. രണ്ടു വര്‍ഷത്തെ തങ്ങളുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണ് കായംകുളം കൊച്ചുണ്ണി. ബോംബെയിലുള്ള ഒരു കമ്പനിയാണ് ആനിമേറ്റഡ് രീതിയില്‍ മൂവ്‌മെന്റ് ഉള്ള പ്രീവിസ് ഒരുക്കിയത്. അതിനായി വൃത്താകൃതിയില്‍ സ്റ്റീല്‍ കൊണ്ടൊരു സ്‌ട്രെക്ച്ചര്‍ സൃഷ്ടിച്ച് അതില്‍ ആളുകളെ നിര്‍ത്തി കെട്ടിവെക്കുകയാണ് ചെയ്തത്. മൂന്ന് മാസത്തോളമാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം തയ്യാറാക്കിയെടുക്കുവാന്‍ സമയമെടുത്തത്.
ഈ പിരമിഡ് ഫൈറ്റിന് മാത്രമായി ഒരു കോടി രൂപക്കടുത്ത് ചെലവ് വന്നിട്ടുണ്ട്. മുംബൈയില്‍ നിന്നും വന്ന ഗണപതി ബാപ്പയ് മോറിയ കലാകാരന്മാര്‍ക്ക് മാത്രം ദിവസം 15 -20 ലക്ഷം രൂപ ചെലവ് വന്നു. രണ്ടു ദിവസമാണ് അവരുടെ സേവനം ചിത്രത്തിനായി വിനിയോഗിച്ചത്. ഈ ഫൈറ്റ് സീക്വന്‍സിന്റെ എല്ലാ ക്രെഡിറ്റ്‌സും ബോംബെയില്‍ വന്ന 270 ആളുകള്‍ക്കാണ് നല്‍കേണ്ടത്. സ്റ്റീല്‍ കമ്പിയില്‍ കെട്ടിയായിരുന്നു അവരെ ഉറപ്പിച്ച് നിര്‍ത്തിയിരുന്നത്. കുറച്ച് കഴിയുമ്പോള്‍ ആ സ്റ്റീല്‍ പഴുക്കും. അതൊക്കെ സഹിച്ചാണ് അവര്‍ നിന്നത്-റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. കായംകുളം കൊച്ചുണ്ണി ഇതുവരെ തിയറ്ററില്‍ നിന്ന് 45 കോടിയോളം രൂപയാണ് നേടിയത്.