കണ്ണൂര്‍ പിണറായിയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെന്ന ഇരുപത്തെട്ടുകാരി സ്വന്തം മാതാപിതാക്കളെയും മക്കളെയും വിഷം കൊടുത്തു കൊന്ന കേസില്‍ ആദ്യ സൂചനകള്‍ നാട്ടുകാര്‍ക്ക് ലഭിക്കുന്നത് മാസങ്ങള്‍ക്ക് മുമ്പ്.
ജനുവരിയില്‍ മകള്‍ ഐശ്വര്യ മരിച്ചശേഷം നാട്ടുകാരോടും അയല്‍ക്കാരോടും പതിവുപോലെ സൗമ്യ പെരുമാറിയിരുന്നു. അയല്‍ക്കാരുടെയും ബന്ധുക്കളുടെയും മുന്നില്‍ സങ്കടം അഭിനയിച്ച അവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കാമുകന്മാരേ വീട്ടിലേക്ക് ക്ഷണിച്ചു.
ഇങ്ങനെ ഒരു ദിവസം രാത്രി വീട്ടിലെത്തിയ കാമുകന് തിരിച്ചു പോകുന്നതിനിടെ നാട്ടുകാരായ ചില യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. സൗമ്യയുടെ വീട്ടില്‍ നിന്ന് ഇറങ്ങിവന്ന ഇയാള്‍ യുവാക്കള്‍ക്ക് പിടികൊടുക്കാതെ ഓടിയൊളിച്ചു. ഇതോടെ സൗമ്യയുടെ ദുര്‍നടപ്പില്‍ നാട്ടുകാര്‍ക്ക് സംശയം ഉടലെടുത്തു. എന്നാല്‍ ഐശ്വര്യയുടെ മരണത്തില്‍ ആര്‍ക്കും സംശയം ഒട്ടുമില്ലായിരുന്നു താനും.
മതാപിതാക്കളെ രണ്ടുപേരെയും കൊന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വീട്ടുകാരെല്ലാം മരിച്ചതിന്റെ പേരില്‍ സൗമ്യ പണം തട്ടാനും ശ്രമം നടത്തിയിരുന്നതായി അയല്‍ക്കാര്‍ ആരോപിക്കുന്നു.
പഞ്ചായത്ത് മെംബറെ പോയി കണ്ടിരുന്നതായും മുഖ്യമന്ത്രിയുടെ മുമ്പാകെ സങ്കടാവസ്ഥ എത്തിക്കാന്‍ സഹായിക്കാമെന്ന് മെംബര്‍ വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി വീട്ടിലെത്തിയതും തിരിച്ചുപോയതും സൗമ്യയുടെ ജീവിതം തന്നെ മാറ്റിമറിച്ചാണെന്ന് മാത്രം.
ഭര്‍ത്താവില്‍ നിന്ന് തിക്താനുഭവം ഉണ്ടായതാണ് തന്റെ ജീവിതം വഴിതെറ്റാനുള്ള കാരണമെന്ന് സൗമ്യ പറയുന്നത്. എന്നാല്‍ സൗമ്യ പറയുന്നത് തെറ്റാണെന്നും ഇവരുടെ പരപുരുഷ ബന്ധം കാരണം കൊല്ലം സ്വദേശിയായ യുവാവ് ഇവരെ ഉപേക്ഷിച്ച് നാടുവിടുകയാണുണ്ടായതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
എന്തായാലും സൗമ്യ ജയിലിലായതോടെ പിണറായിയിലെ നാട്ടുകാരും ആശ്വാസത്തിലാണ്.